---
title: " ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം നാളെ കേളകത്ത് നടക്കും"
english_title: "AKPBA Iritty Taluk Conference on July 19 at Kelakam: Awareness Class on Fake Gold Scam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373247/AKPBA Iritty Taluk Conference"
published_at: "2026-07-18T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b836f2f2d2_IMG-20260718-WA0273.jpg"
keywords: ["AKPBA", "ഇരിട്ടി താലൂക്ക് സമ്മേളനം", "കേളകം വാർത്ത"]
---

#  ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം നാളെ കേളകത്ത് നടക്കും

> **Lead Summary:** കേളകം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം 2026 ജൂലൈ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് കേളകം ജെ.കെ. റെസിഡൻസിയിൽ നടക്കും. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

## Article Content

കേളകം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം 2026 ജൂലൈ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് കേളകം ജെ.കെ. റെസിഡൻസിയിൽ നടക്കും. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

താലൂക്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി ജോഷി ജോർജ് സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ട്രഷറർ ജയ് കെ.ടി.എഫ് വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കും.

സ്വകാര്യ ബാങ്കിങ് മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ചയാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ നിയമങ്ങൾ, ഇൻഷുറൻസ്, അക്കൗണ്ടിംഗ്, ട്രഷറി ഡെപ്പോസിറ്റ് എന്നിവയ്‌ക്കൊപ്പം ഏറ്റവും വലിയ വെല്ലുവിളിയായ മുക്കുപണ്ടം തട്ടിപ്പിനെക്കുറിച്ചും വിശദമായ ബോധവൽക്കരണ ക്ലാസ് ഉണ്ടാകും. കണ്ണൂർ ജേക്കബ് ആൻഡ് ജോർജ് ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ പി.ജെ. റെജി FCA, DISA ക്ലാസുകൾക്ക് നേതൃത്വം നൽകും.

സംഘടനയുടെ പ്രവർത്തക സമിതി അംഗം ആന്റോ ന്യൂ മാർക്കോപോളോ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ഫ്രാൻസിസ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ. ബിനീസ് ജോസഫ്, ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ ട്രഷറർ സാന്റി തൈപ്പാടത്ത്, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് വിജോയ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിക്കും. രാവിലെ 9.45-ന് രജിസ്ട്രേഷൻ ആരംഭിക്കും. അംഗങ്ങൾ ഐഡി കാർഡുമായി കൃത്യസമയത്ത് എത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സ്നേഹവിരുന്നും ഉണ്ടാകും. അസോസിയേഷന്റെ ജില്ലാ സമ്മേളനം ഓഗസ്റ്റ് 9-ന് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373247/AKPBA Iritty Taluk Conference)